പെരിന്തൽമണ്ണ – പട്ടാമ്പി റോഡ് പണി ഇഴയുന്നതിനിടെ പൈപ്പും പൊട്ടി

Share to

Perinthalmanna Radio
Date: 13-03-2023

പെരിന്തൽമണ്ണ: പണി പാതിവഴിയിൽ ഇഴയുന്ന പെരിന്തൽമണ്ണ – പട്ടാമ്പി റോഡിൽ പ്രളയവും. ഇന്നലെ ചെറുകര ആലുംകൂട്ടം ഭാഗത്താണ് ജല പദ്ധതിയുടെ പമ്പിങ് മെയിനിലെ പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകിയത്.

കാസ്റ്റ് അയേൺ പൈപ്പുകളാണ് പൊട്ടിയത്. പഴയ പൈപ്പുകൾ മാറ്റി കെഎസ്ടിപിയാണ് ഇവിടെ കഴിഞ്ഞ ദിവസം സിഐ പൈപ്പുകൾ സ്ഥാപിച്ചത്. പുതിയ പ്രതിസന്ധി കൂടിയായതോടെ ഈ ഭാഗത്ത് വീണ്ടും റോഡ് നിർമാണം നീളും.

139.4 കോടി രൂപ ചെലവിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള 30.88 കിലോമീറ്റർ വരുന്ന ഈ റോഡിന്റെ പുനർ നിർമാണം തുടങ്ങിയിട്ട് രണ്ടര വർഷമായി. പെരിന്തൽമണ്ണ ടൗൺ മുതൽ കുന്നപ്പള്ളി വരെയുള്ള 4 കിലോ മീറ്റർ വരുന്ന ഭാഗം മാത്രമാണ് രണ്ടാംഘട്ട ടാറിങ് നടന്നത്.

ഇവിടെ തന്നെ പലയിടത്തും ടാറിങ് അടർന്ന നിലയിലാണ്. ഇതിനിടെയാണ് പുതിയ പ്രതിസസി. പമ്പിങ് മെയിനിലെ പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്താനുള്ള സാമഗ്രികൾ കോയമ്പത്തുരിൽ നിന്നാണ് എത്തേണ്ടത്. റോഡു പണിയുമായി ബന്ധപ്പെട്ട് പല പ്രദേശങ്ങളിലും ശുദ്ധജല വിതരണവും പ്രതിസന്ധി നേരിടുന്നുണ്ട്.

പമ്പിങ് മെയിൻ പൊട്ടിയതോടെ പെരിന്തൽമണ്ണ നഗരസഭ, അങ്ങാടിപ്പുറത്തിന്റെ ഒരു ഭാഗം എന്നിവിടങ്ങളിലേക്കുള്ള ജല വിതരണം പൂർണമായി തടസ്സപ്പെട്ടു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കെഎസ്ടിപി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *