സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ

Share to

Perinthalmanna Radio
Date: 15-02-2023

മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ വികസന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങളായി ഹാൾട്ട് സ്റ്റേഷനായി തരം താഴ്ത്തിയ സ്റ്റേഷനിൽ വിദൂര സ്ഥലങ്ങളിലേക്ക് ഒന്നും ടിക്കറ്റ് ലഭ്യമല്ല. എടപ്പറ്റ, അലനല്ലൂർ, വെട്ടത്തൂർ, കരുവാരകുണ്ട്, മേലാറ്റൂർ എന്നീ അഞ്ച് പഞ്ചായത്തിൽ നിന്നുള്ളവരാണ് ഇവിടെ നിന്നു ട്രെയിൻ യാത്ര ചെയ്യുന്നത്.

രണ്ട് എക്സ്പ്രസ് അടക്കം12 ട്രെയിനുകൾ കടന്നു പോകുന്ന സ്റ്റേഷനാണിത്. മതിയായ ഇരിപ്പിടമില്ല. ഫ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയില്ല. ട്രെയിൻ കാത്തു നിൽക്കുന്ന വർക്ക് വെയിലും മഴയും കൊള്ളണം. പ്രധാന റോഡിൽ നിന്നു റെയിൽ സ്റ്റേഷനിലേക്കുള്ള വഴിയിൽ ആവശ്യത്തിനു വിളക്കുകളില്ല.

തെക്കൻ ജില്ലകളിൽ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരും അവരുടെ കു ടുംബവും പരിസര പഞ്ചായത്തുകളിൽ താമസിക്കുന്നുണ്ട്. പ്രധാന ട്രെയിനായ കോട്ടയം – എക്സ്പ്രസിൽ കയറണമെങ്കിൽ അങ്ങാടിപുറത്തേക്ക് എത്തണം. യാത്രക്കാർക്കാരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ല. പരിസരങ്ങളിൽ റെയിവേയുടെ സ്ഥലങ്ങൾ കാടുമൂടി കിടക്കുന്നുണ്ട്. ഇതു ഉപയോഗ്യപ്പെടുത്തിയും ഫ്ലാറ്റ്ഫോം വിപുലീകരിച്ചും സൗകര്യ പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *