Perinthalmanna Radio
Date: 20-05-2023
മേലാറ്റൂർ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം നീളം കൂട്ടുന്നതിനുള്ള ജോലികൾ തുടങ്ങി. 114 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലും സ്റ്റേഷന്റെ വടക്ക് ഭാഗത്താണ് പ്ലാറ്റ് ഫോമിന് നീളം കൂട്ടുന്നത്. പ്ലാറ്റ് ഫോമിന്റെ നീളക്കുറവ് കാരണം നിലവിൽ 12 ബോഗികളിൽനിന്ന് മാത്രമേ യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സാധിക്കുന്നുള്ളൂ. കൂടൂതൽ ബോഗികളുള്ള ദീർഘദൂര തീവണ്ടികളിലെ യാത്രക്കാർക്ക് ഇത് വലിയ ദുരിതമാണുണ്ടാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി. മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംയുക്തമായി 2020 ഒക്ടോബറിൽ രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിനെത്തുടർന്നാണ് പ്ലാറ്റ് ഫോം നവീകരണത്തിനായി റെയിൽവേ 44 ലക്ഷം രൂപ അനുവദിച്ചത്. 42,63,308 രൂപയ്ക്ക് കൊച്ചിയിലെ ലമോസ് ടെക്‌നോളജി സൊല്യൂഷനാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ