Perinthalmanna Radio
Date: 07-06-2023
മേലാറ്റൂർ : റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്നതിനുള്ള നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ടാഴ്ച മുൻപാണ് പ്രവർത്തികൾ തുടങ്ങിയത്. ഇപ്പോൾ കരികല്ല് ഉപയോഗിച്ച് കൊണ്ട് സൈഡ് ഭാഗം കെട്ടി പൊക്കുന്ന ജോലിയാണ് നടക്കുന്നത്. സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ നീളം കുറവ് കാരണം നിലവിൽ 12 ബോഗികളിൽ നിന്നു മാത്രമേ ഇറങ്ങാനും കയാനും സാധിച്ചിരു ന്നത്.
ദീർഘദൂര സർവീസ് നടത്തുന്ന രാജ്യറാണി, എറണാകുളം, കോട്ടയം തീവണ്ടികളിൽ യാത്ര ചെയ്തു വരുന്നവർക്ക് പലപ്പോഴും റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങേണ്ട ഗതികേടിലായിരുന്നു.
യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് ബിജെപി മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും ഇടപെടലിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചു കിട്ടിയത്. പ്രവൃത്തി പൂർത്തിയാകുന്നതോടെ 16 ബോഗികളിലേക്ക് കയറുവാനും ഇറങ്ങുവാനും സൗകര്യപ്രദമാകും.
നീളം കൂട്ടുന്ന പ്ലാറ്റ്ഫോം 114 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലും സ്റ്റേഷന്റെ വടക്ക് ഭാഗത്ത് നിർമിക്കുന്നത്. 42,63,308 രുപയ്ക്ക് കൊച്ചിയിലെ ലമോസ് ടെക്നോളജി സൊല്യൂഷൻ എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. ഈ മാസം അവസാനത്തോടെ നിർമാണം പൂർത്തിയാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ