മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്ന പണി പുരോഗമിക്കുന്നു

Share to

Perinthalmanna Radio
Date: 04-07-2023

മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം നീളം കൂട്ടുന്ന പണി പുരോഗമിക്കുന്നു. സുരേഷ് ഗോപി എം.പി. ആയിരുന്ന സമയത്ത് അനുവദിച്ച 44 ലക്ഷം ചെലവിലാണ് പ്ലാറ്റ് ഫോം നീളം കൂട്ടുന്നത്. മേയ് മൂന്നാം വാരത്തിലാണ് പണി തുടങ്ങിയത്.

മണ്ണിട്ട് തറ ലെവൽ ചെയ്ത് കരിങ്കല്ലുകൊണ്ട് ഭിത്തി കെട്ടുന്ന പണി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. 114 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമാണ് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തായി പ്ലാറ്റ് ഫോമിന് നീളം കൂട്ടുന്നത്.

നിലവിൽ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ 12 ബോഗികളിൽനിന്ന് മാത്രമേ യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സാധിക്കുന്നുള്ളൂ. കൂടുതൽ ബോഗികളുള്ള ദീർഘദൂര തീവണ്ടികളിൽനിന്ന് നേരിട്ട് പാളത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണിപ്പോൾ. ഇത് യാത്രക്കാർക്ക് ഏറെ ബദ്ധിമുട്ടുണ്ടാക്കുന്നതോടൊപ്പം അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

വർഷങ്ങളായുള്ള ഈ ദുരിതത്തിന് പരിഹാരം കാണുന്നതിന് പ്ലാറ്റ് ഫോം നീളം കൂട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയും മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി 2020 ഒക്ടോബറിൽ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഫണ്ട് അനുവദിച്ചുകിട്ടിയതും പണി തുടങ്ങിയതും. പ്ലാറ്റ് ഫോം നിർമാണം പൂർത്തിയാകുന്നതോടെ 16 ബോഗികളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യമുണ്ടാകും. 42,63.308 രൂപയ്ക്ക് കൊച്ചിയിലെ ലമോസ് ടെക്‌നോളജി സെല്യൂഷൻസ് എന്ന കമ്പനിയാണ് പണി ഏറ്റെടുത്ത് നടത്തുന്നത്.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *