Perinthalmanna Radio
Date: 29-08-2024
മേലാറ്റൂർ : റെയിൽവേ സ്റ്റേഷനെ നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് ചെളിക്കുളമായി. റെയിൽവേയുടെ വൈദ്യുതീകരണത്തിനായി കോൺക്രീറ്റ് ചെയ്ത് റോഡിനിരുവശത്തും ചാൽകീറി പൈപ്പിടുന്ന പണി നടക്കുന്നുണ്ട്. ചാൽകീറി കൂട്ടിയിട്ട മണ്ണ്, മഴ കനത്തതോടെ റോഡിലൂടെ പരന്നൊഴുകുന്നതാണ് നിലവിലെ ദുരവസ്ഥയ്ക്കു കാരണം. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും വാഹനങ്ങളും വിദ്യാർഥികളുൾപ്പെടെയുള്ളവരും സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. പൊതുവെ വീതി കുറവായതിനാൽ രണ്ടു വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ പ്രയാസമാണ്. റോഡിലാകെ ചെളി നിറഞ്ഞതോടെ വാഹനങ്ങളും കാൽനടയാത്രക്കാരും ഏറെ സാഹസപ്പെട്ടാണ് സഞ്ചരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ