നവീകരിച്ച മൂസക്കുട്ടി ബസ്‌സ്റ്റാൻഡ് റോഡ് ഉദ്ഘാടനം ചെയ്തു

Share to

Perinthalmanna Radio
Date: 30-04-2023

പെരിന്തൽമണ്ണ: വ്യത്യസ്ത സമര രീതികളും പ്രതിഷേധങ്ങളും വിവാദങ്ങളുമായി ശ്രദ്ധയിൽനിറഞ്ഞ മൂസക്കുട്ടി ബസ്‌ സ്റ്റാൻഡ് റോഡ് ഒടുവിൽ അടിപൊളി. 1.40 കോടി രൂപ ചെലവിൽ കുറവുകളെല്ലാം തീർത്താണ് ബി.എം.ബി.സി. നിലവാരത്തിൽ റോഡ് നവീകരിച്ചത്.

വിപുലമായ രീതിയിൽ റോഡ് നവീകരിക്കുന്നതിന് നഗരസഭ ഒരു കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് കലുങ്ക് നിർമാണത്തിന് 15 ലക്ഷവും അനുവദിച്ചു. എന്നാൽ മറ്റൊരു കലുങ്കും ബൈപ്പാസ് ജങ്ഷനിൽ നിന്ന് റോഡിന് ഇരുവശവും ഓടയും നിർമിക്കേണ്ടി വന്നു. ഗതാഗതം പൂർണമായി നിരോധിച്ച് ജനുവരി ഏഴിനാണ് നിർമാണം തുടങ്ങിയത്. വിഷുവും പെരുന്നാളുമടക്കമുള്ള തിരക്കുകൾ പരിഗണിച്ച് റോഡുപണി കഴിഞ്ഞയുടൻ ബസുകൾക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.

റോഡിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു. ഉപാധ്യക്ഷ എ. നസീറ അധ്യക്ഷതവഹിച്ചു. നഗരസഭാംഗം കെ. ഉണ്ണിക്കൃഷ്ണൻ, നഗരസഭാ എൻജിനീയർ നിഷാന്ത് കാവുങ്ങപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *