പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള  റോഡിൽ കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു

Share to

Perinthalmanna Radio
Date: 02-06-2023

പെരിന്തൽമണ്ണ: പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ടൗണിലേക്ക് എത്തി ചേരാനുള്ള അപ്രോച്ച് റോഡുകൾക്ക് കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു. നഗരസഭാ ടൗൺ സ്ക്വയറിന് സമീപത്തു കൂടി കോഴിക്കോട് റോഡിലേക്ക് എത്തുന്ന റോഡിലാണ് ഏറെ പ്രയാസം. വാഹനങ്ങളും കാൽനട യാത്രക്കാരുടെയും വലിയ തിരക്കുള്ള റോഡിൽ പലപ്പോഴും ഏറെ പ്രയാസപ്പെട്ടാണ് സൈഡ് നൽകുന്നത്.

റോഡിൻ്റെ രണ്ടു വശവും വലിയ താഴ്ചയാണ്. വല്ലപ്പോഴും പെയ്യുന്ന മഴയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ട ഈ താഴ്ന്ന ഭാഗങ്ങളിൽ മഴക്കാലം ആകുന്നതോടെ കുളമാകും. വയൽ പ്രദേശമായ ഇവിടെ റോഡുകൾ നിർമിച്ചതോടെ നീരൊഴുക്ക് തടസപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെടുകയാണ്.
തിരക്കേറിയ ഈ റോഡിൽ എല്ലാ സമയവും വാഹനങ്ങളും കാൽനട യാത്രക്കാരും വലിയ തോതിൽ കടന്നു പോകുന്നുണ്ട്. ഓട്ടോ റിക്ഷകൾക്കും ബൈക്കുകൾക്കും മാത്രമാണ് പ്രവേശന അനുമതി എങ്കിലും മറ്റ് വാഹനങ്ങളും കടന്നു പോകുന്നുണ്ട്.

വൺവേ സമ്പ്രദായം പറയുമ്പോഴും നിലവിൽ രണ്ട് വശത്തേക്കും ഇതു വഴി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
റോഡുകൾക്ക് കൈവരി നിർമിക്കാത്തത് റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്ന ആക്ഷേപവും ശക്തമാണ്. ഈ റോഡുകൾ കൈവരി നിർമിച്ചില്ലെങ്കിൽ സമീപ ഭാവിയിൽ തന്നെ ദുരന്തങ്ങൾക്ക് കാതോർക്കേണ്ടി വരുമെന്നാണ് ഭീതി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *