
Perinthalmanna Radio
Date: 16-06-2023
പെരിന്തൽമണ്ണ: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ബോധവത്ക്കരണ ദിനത്തിന്‍റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്‍റെയും സാമൂഹ്യ സുരക്ഷാ മിഷന്‍റെയും നേതൃത്വത്തില്‍ ബോധവൽക്കരണ കലാജാഥ, സെമിനാറുകൾ, ഒപ്പു ശേഖരണം, ഫ്ലാഷ് മോബ്, മൈം തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ സര്‍ക്കാര്‍ ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ പ്രതിജ്ഞ എടുത്തു. പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച വാഹന പ്രചരണ ജാഥ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. സബ്കളക്ടര്‍ ശ്രീധന്യ സുരേഷ് മുഖ്യാതിഥിയായിരുന്നു. സി. വിജയകുമാരി, സതി, രാജീവ്, മനോജ് മേനോൻ, അബൂബക്കർ എന്നിവര്‍ സംസാരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
