
Perinthalmanna Radio
Date: 24-06-2023
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ പാമ്പ് ശല്യത്തിന് ഇടയിൽ പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ പാടത്ത് രാജവെമ്പാലയെ കണ്ടെത്തിയത് ഭീതി പടർത്തി. വ്യാഴാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയവരാണ് സാമാന്യം വലുപ്പമുള്ള പാമ്പിനെ കണ്ടത്. പത്തി വിടർത്തിയ പാമ്പ് ശബ്ദം കേട്ടപ്പോൾ താഴ്ന്ന് പുൽക്കാടുകൾക്ക് ഇടയിലേക്ക് നീങ്ങിയെന്ന് കണ്ടവർ പറഞ്ഞു.
പഴയ നഗരസഭാ ഓഫീസിന് സമീപത്ത് കൂടി ബസ് സ്റ്റാൻഡിലേക്ക് എത്തുന്ന റോഡിന്റെ വശത്താണ് പാമ്പിനെ കണ്ടത്. മുൻപ് പാടമായിരുന്ന ഇവിടെ ഏറെ കാലമായി കൃഷി ഒന്നുമില്ലാതെ പുൽക്കാടുകൾ നിറഞ്ഞിരിക്കുകയാണ്. മഴ പെയ്തതോടെ വെള്ളവും കെട്ടി നിൽക്കുന്നുണ്ട്. മുൻപ് ഈ ഭാഗത്തൊന്നും രാജവെമ്പാലയെ കണ്ടിട്ടില്ലെന്ന് പ്രദേശ വാസികൾ പറയുന്നു. അതേ സമയം രാജ വെമ്പാലയെ കണ്ടെത്തി പിടി കൂടുന്നത് ഇപ്പോൾ പ്രയാസമാണെന്ന് പാമ്പു പിടിത്തക്കാർ പറഞ്ഞു. കാടു പിടിച്ച സ്ഥലത്ത് കാൽ മുട്ടോളം വെള്ളത്തിൽ ഇങ്ങി പാമ്പിനെ തിരയുന്നത് ശ്രമകരമാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
