Perinthalmanna Radio
Date: 09-07-2023
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭക്ക് കീഴിലെ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡില്‍ സാമൂഹിക വിരുദ്ധ ശല്യമേറുന്നു.
ഹൈസ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗത്തിന് എതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പെരിന്തല്‍മണ്ണ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിക്കും പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്കും എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ക്കും നിവേദനം നല്‍കി.
ഈ മൂന്നു വിഭാഗവും അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, പത്തത്ത് ജാഫര്‍, നിഷ സുബൈര്‍, കൃഷ്ണപ്രിയ, ശ്രീജിഷ, ഹുസൈൻ റിയാസ്, തസ്നീമ ഫിറോസ് എന്നിവരായിരുന്നു നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ