
Perinthalmanna Radio
Date: 04-01-2023
പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്മാരക ബസ്സ്റ്റാന്റ് റോഡിന്റെ ടാറിംഗ് ജോലികളും പാലം നിർമ്മാണ പ്രവത്തികളും ശനിയാഴ്ച (07.01.2023) ആരംഭിക്കുന്ന സാഹചര്യത്തിൽ ബസുകൾക്ക് പുതിയ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും.
ബസ്റ്റാന്റിലേക്ക് വരുന്ന ബസുകൾ പട്ടാമ്പി റോട്ടിലെ ചെറുകാട് കോർണർ വഴി സ്റ്റാൻഡിലേക്ക് പ്രവേശിച്ച് ആയിഷ ജംഗ്ഷൻ വഴി പോകുന്ന രീതിയിലാണ് ക്രമീകരിക്കുക.
സ്റ്റാൻഡിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ ക്രമീകരണം ബാധകമാകും. റോഡ് പ്രവർത്തി കഴിയുന്നത് വരെയുള്ള പുതിയ ക്രമീകരണവുമായി എല്ലാവരും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ