
Perinthalmanna Radio
Date: 07-01-2023
പെരിന്തൽമണ്ണ: മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് റോഡിലെ ടാറിങ്, പാലം പണി ഉൾപ്പെടെയുള്ള പ്രവൃത്തി ശനിയാഴ്ച ആരംഭിക്കുന്നതിനാൽ ബസുകൾക്ക് പുതിയ ഗതാഗത ക്രമീകരണം നൽകും. ബസ് സ്റ്റാൻഡിലേക്ക് വരുന്ന മുഴുവൻ ബസുകളും പട്ടാമ്പി റോഡിലെ ചെറുകാട് കോർണർ വഴി സ്റ്റാൻഡിലേക്ക് പ്രവേശിച്ച് കോഴിക്കോട് റോഡിലെ ബൈപാസ് ജങ്ഷൻ വഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് ക്രമീകരണം. ബസ് സ്റ്റാൻഡിലേക്ക് കടക്കുന്ന എല്ലാ വാഹന ങ്ങൾക്കും ഈ ക്രമീകരണം ബാധകമാകും. റോഡ് പ്രവൃത്തി കഴിയുന്നത് വരെയാണ് പുതിയ ക്രമീകരണം.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
