
Perinthalmanna Radio
Date: 21-05-2023
പെരിന്തൽമണ്ണ: നഗരസഭയിൽ മാനത്ത്മംഗലം ബൈപ്പാസ് ജങ്ഷനിലെ വലിയങ്ങാടി മുണ്ടത്ത് പാലത്തിൻ്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു. കാലവർഷം ആരംഭിക്കും മുമ്പ് പ്രവൃത്തികൾ പരമാവധി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാതയിൽ, പലയിടങ്ങളിലായി 138.5 കോടി രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ നടന്നു വരുന്നുണ്ട്. വലിയങ്ങാടി മുണ്ടത്ത് പാലം നവീകരണ ജോലിയും ഇതിൽ ഉൾപ്പെടും. പാലം നവീകരിക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡ് അടച്ചു. സമാന്തര റോഡ് തുറന്ന് ചെറു വാഹന ഗതാഗതം അതുവഴി തിരിച്ച് വിട്ടിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് 17നാണ് മുണ്ടത്ത് പാലം പൊളിച്ചു പണിയുന്നതിനായി റോഡ് അടച്ചത്. ചെറിയ വാഹനങ്ങൾ കടന്നു പോകാനായി മണ്ണിട്ട് തോട് നികത്തിയാണ് സമാന്തര റോഡ് പണിതിരിക്കുന്നത്. തിരക്കേറിയ പെരിന്തൽമണ്ണ – ഊട്ടി റോഡിൽ വലിയ വാഹനങ്ങൾ പൊന്യാകുർശി, ബൈപാസ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. 45 ദിവസത്തിനകം പുതിയ പാലം തുറക്കും എന്നായിരുന്നു പാലം പണി തുടങ്ങിയപ്പോൾ പറഞ്ഞിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
