Perinthalmanna Radio
Date: 04-02-2023
പെരിന്തൽമണ്ണ: ശനിയാഴ്ച നടക്കേണ്ട മുസ്‌ലിം ലീഗ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞമാസം നടന്ന ഏലംകുളത്തെ മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് മുഴുവൻ കൗൺസിലർമാരെയും അറിയിക്കാതെ ചട്ടവിരുദ്ധമായി നടത്തിയതാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുൻഭാരവാഹികൾ ഉൾപ്പെടെ ഒരുവിഭാഗം കോടതിയെ സമീപിച്ചിരുന്നു.
പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് വിഷയം തീരുമാനമാകാതെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നടത്തുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജനുവരി 20-ന് പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുമെന്ന് കൗൺസിലർമാരെ നേരത്തെ വരണാധികാരി അറിയിച്ചിരുന്നു. എന്നാൽ ഇത് മാറ്റിവെക്കുകയും 25-ന് പകുതിയോളം കൗൺസിലർമാരെയും അറിയിക്കാതെ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നുവെന്നാണ് പരാതി. 115 കൗൺസിലർമാരാണ് ഏലംകുളത്തുള്ളത്. ഇതിൽ പകുതിയോളംപേർ നടപടികളൊന്നും അറിഞ്ഞില്ലെന്നാണ് പരാതിക്കാർ പറയുന്നത്. പാർട്ടി ഭരണഘടനപ്രകാരം ഇത്തരം പരാതികളുണ്ടെങ്കിൽ ജില്ലാ വരണാധികാരിക്ക് പരാതി നൽകാം. അത് പരിശോധിച്ച് രണ്ടുദിവസത്തിനകം നടപടിയെടുക്കണമെന്നാണ്. ജില്ലാ വരണാധികാരിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാണ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തേണ്ടത്. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 44,000 ത്തോളം അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 220 പ്രതിനിധികളാണ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടത്. പുലാമന്തോളിലായിരുന്നു തിരഞ്ഞെടുപ്പ് വേദി നിശ്ചയിച്ചിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ