മുതുവറ ക്ഷേത്രക്കുളം മലിനമായ സംഭവം; സംയുക്ത പരിശോധന നടത്തും

Share to

Perinthalmanna Radio
Date: 31-12-2022

അങ്ങാടിപ്പുറം: മുതുവറ ക്ഷേത്രക്കുളത്തിലെ ജലം മലിനമായി മീനുകൾ ചത്തുപൊങ്ങിയ സംഭവത്തിൽ സംയുക്ത പരിശോധന നടത്തുമെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി യോഗം. ജനുവരി നാലിന് ആരോഗ്യവകുപ്പ്, എൻജിനിയറിങ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് പരിശോധന നടത്തുക. സമീപ പ്രദേശങ്ങളിലെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ക്വാർട്ടേഴ്‌സുകൾ എന്നിവിടങ്ങളിൽനിന്ന് ഡ്രൈനേജിലേക്ക് മാലിന്യം തള്ളുന്നുണ്ടോ എന്നതും പരിശോധിക്കും. ഒരേക്കറോളം വരുന്ന കുളം ഒരു മാസത്തിലധികമായി ഉപയോഗശൂന്യമാണ്.

കുളം മലിനമായതിനെ തുടർന്ന് ക്ഷേത്രഭരണസമിതി സർക്കാർ ഏജൻസി ലാബിൽ നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ എണ്ണം വർദ്ധിച്ചതായി കണ്ടെത്തി. എന്നാൽ രാസപരിശോധനയിൽ വെള്ളത്തിൽ അമിതമായി ഗ്രീസും എണ്ണയും കലർന്നതായും കണ്ടെത്തിയിട്ടുണ്ട്. പായലുകൾ മൂടിയതിനാൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതാണോ മീനുകൾ ചാകാൻ ഇടയാക്കുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. വാർഡ് അംഗം കെ.ടി. നാരായണനാണ് വിഷയം ഉന്നയിച്ചത്. യോഗത്തിൽ പ്രസിഡന്റ്് കോഴിപ്പാട്ടിൽ സഈദ അധ്യക്ഷത വഹിച്ചു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *