Perinthalmanna Radio
Date: 05-01-2023
അങ്ങാടിപ്പുറം: ടൗണിന് സമീപം ക്ഷേത്രക്കുളത്തിൽ വെള്ളം മലിനമായതിന്റെ കാരണം തേടി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. മുതുവറ ക്ഷേത്ര കുളത്തിലെ ജലമാണ് മലിനമായത്.
ഇതിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പ്, എൻജിനീയറിങ്, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഉപ സമിതിക്ക് വെള്ളിയാഴ്ചയാണ് രൂപം നൽകിയത്. അങ്ങാടിപ്പുറം ടൗണിൽ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ നിന്ന് ഡ്രയിനേജിലേക്ക് മാലിന്യം തള്ളുന്നത് അടക്കം നേരത്ത പരാതികളുണ്ട്. ക്ഷേത്ര കുളത്തിലേക്ക് മാലിന്യം കലരാൻ ഇടയുള്ള സ്ഥാപനങ്ങളുടെ മാലിന്യ നിർമാർജന സൗകര്യം ബുധനാഴ്ച അധികൃതർ പരിശോധന നടത്തി.
ക്ഷേത്ര കുളത്തിലേക്ക് ഏതു മാർഗമാണ് മാലിന്യം കലർന്നതെന്ന് കണ്ടെത്തി അതിന് പരിഹാരം ഉണ്ടാക്കണമെന്നും കുളത്തിലെ ഇപ്പോഴത്തെ വെള്ളം പമ്പിങ് നടത്തി ഒഴിവാക്കണമെന്നും ക്ഷേത്രം അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ജില്ല മെഡിക്കൽ ഓഫിസർ, മിലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധി എന്നിവർ കൂടി പരിശോധന നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, സെക്രട്ടറി അജയ്കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ സുനിൽകുമാർ വാക്കേത്തൊടി, സലീന താണിയൻ, പഞ്ചായത്ത് അംഗം കെ.ടി. നാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ, കൃഷി ഓഫിസർ, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ