
Perinthalmanna Radio
Date: 25-02-2023
അങ്ങാടിപ്പുറം: മുതുവറ മഹാ വിഷ്ണു ക്ഷേത്രത്തിലെ തീർഥക്കുളം ജന പങ്കാളിത്തത്തോടെ നവീകരിക്കാൻ ക്ഷേത്രത്തിൽ ചേർന്ന പൊതുജന സമിതി തീരുമാനിച്ചു. വെള്ളം മലിനമായത് കാരണം 4 മാസത്തോളമായി കുളം ഉപയോഗിക്കുന്നില്ല.
വെള്ളം മലിനമായ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര സമിതിയുടെ പരാതിയിൽ ജില്ലാ ആരോഗ്യ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും അന്വേഷണം നടത്തിയിരുന്നു. കുളത്തിലെ വെള്ളം പരിശോധന നടത്തിയതിൽ മിനറൽ ഓയിലിന്റെ അമിത സാന്നിധ്യം കണ്ടെത്തി. തുടർന്ന് ക്ഷേത്രക്കുള പുനരുദ്ധാരണത്തിനായി നാട്ടുകാർ യോഗം ചേരുകയായിരുന്നു. മുതുവറ ക്ഷേത്രക്കു ളംനവീകരണ സമിതി രൂപീകരി ച്ചു. ജല ശുദ്ധീകരണം, നവീകരണം എന്നീ രണ്ട് ഘട്ടങ്ങളിലൂടെ കുളത്തിന്റെ പുനർ നിർമാണം പൂർത്തിയാക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
