
Perinthalmanna Radio
Date: 16-06-2023
പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എം.എൽ.എ. നടപ്പാക്കുന്ന ‘വിരൽത്തുമ്പിൽ എം.എൽ.എ.’ പദ്ധതിയുടെ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥമേധാവികളുടെ അവലോകന യോഗം ചേർന്നു.
ലഹരി ഉപയോഗവും വിൽപ്പനയും സംബന്ധിച്ച വിവരങ്ങൾ 9847305060 എന്ന നമ്പറിൽ വാട്‌സാപ്പ് സന്ദേശത്തിലൂടെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഭിക്കുന്ന പരാതികളിൽ ഫലപ്രദമായും സമയബന്ധിതമായും നടപടികൾ സ്വീകരിക്കുന്ന വകുപ്പുകൾക്ക് പ്രത്യേകം അവാർഡ് നൽകുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച എം.എൽ.എ. പറഞ്ഞു.
പരാതികൾ പരിശോധിച്ച് പരിഹാരംകാണുന്നതിന് എം.എൽ.എ. ഓഫീസിൽ പ്രത്യേക സംവിധാനമൊരുക്കും. പെരിന്തൽമണ്ണ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. നാടിന്റെ പൊതുവികസനവുമായി ബന്ധപ്പെട്ട പരാതികൾ എം.എൽ.എ.യ്ക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും വാട്‌സാപ്പ് സന്ദേശത്തിലൂടെ കൈമാറുന്നതിനുള്ള പദ്ധതിയാണ് ‘വിരൽത്തുമ്പിൽ എം.എൽ.എ.’ സർക്കാർ ഓഫീസുകളിലും എം.എൽ.എ. ഓഫീസിലും നേരിട്ടു പോകാതെ പരാതികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ സാധ്യമാകുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
