
Perinthalmanna Radio
Date: 17-06-2023
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 3 ലക്ഷം രൂപ ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് അനുവദിച്ച പുസ്തകങ്ങളുടെ നിയോജക മണ്ഡലം തല വിതരണ ഉദ്ഘാടനം ആനമങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.
കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയമസഭയില്‍ അന്താരാഷ്ട്ര പുസ്തകോത്സവം നടന്നിരുന്നു. ഈ പുസ്തകോത്സവത്തില്‍ നിന്ന് വാങ്ങിയ പുസ്തകങ്ങളുടെ വിതരണമാണ് നടന്നത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളിലെ ലൈബ്രറികള്‍ക്കാണ് പുസ്തകം നല്‍കുന്നത്.
ആനമങ്ങാട് ജി.എച്ച്.എസ്.എസില്‍ ആണ് നിയോജക മണ്ഡലം തല വിതരണോദ്ഘാടനം നടന്നത്. പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി.
ജില്ലാ പഞ്ചായത്തംഗം കെ.ടി. അഷ്‌റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. അഫ്‌സല്‍ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡണ്ട് ഷീജ മോള്‍, ഗ്രാമ പഞ്ചായത്തംഗം ബാല സുബ്രഹ്മണ്യന്‍, എസ്.എം.സി. ചെയര്‍മാന്‍ എം. രാംദാസ്, വൈസ് ചെയര്‍മാന്‍ സി.എച്ച്. മുഹമ്മദലി, പി.ടി.എ വൈസ് പ്രസിഡണ്ട് അബ്ദുല്‍ സലീം വി., മുഹമ്മദ് ആരിഫ് പി., പ്രമോദ് പി. സംസാരിച്ചു. പ്രിന്‍സിപ്പാള്‍ മീര നായര്‍ എസ്.കെ. സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ജയശ്രീ നന്ദിയും പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
