തലമുറകള്‍ കൈമാറിയ ഒമാനൂര്‍ ശുഹദാകളുടെ നേര്‍ച്ച ഇന്നും നിലനിര്‍ത്തി ഒരുകൂട്ടം ചെറുപ്പക്കാര്‍

Share to

Perinthalmanna Radio
Date: 09-07-2023

പെരിന്തല്‍മണ്ണ: തലമുറകള്‍ കൈമാറിയ ഒമാനൂര്‍ ശുഹദാകളുടെ നേര്‍ച്ച ജൂബിലിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പഴമ നഷ്ടപ്പെടുത്താതെ എല്ലാ വര്‍ഷവും നിലനിര്‍ത്തുമ്പോള്‍ ജാതി മത രാഷ്ട്രീയ ഭേത്യമന്നെ കൈ മറന്നു സഹായിച്ചു നാട്ടുകാരും രംഗത്ത്. പതിറ്റാണ്ടുകളായി പെരിന്തൽമണ്ണ ജൂബിലി റോഡ് പ്രദേശത്തെ  ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ നടത്തി വരുന്ന  ഓമാനൂർ ശുഹദാക്കളുടെ നേർച്ചയും അന്നദാനവും ഇന്ന്  സംഘടിപ്പിച്ചു. ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ മധ്യ മലബാറില്‍ ഏറനാട് താലൂക്കില്‍ കൊണ്ടോട്ടിക്ക് അടുത്ത് എട്ടു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഓമാനൂര്‍ എന്ന   പ്രദേശത്താണ് അരങ്ങേറിയ “ഓമാനൂർ യുദ്ധത്തിനോട് അനുബന്ധിച്ച് വീരമൃത്യു വരിച്ചവരുടെ ഓർമ്മക്കായി വള്ളുവനാട് – ഏറനാട് പ്രദേശങ്ങളിൽ  ആചരിച്ചു വരുന്ന ഒന്നാണ് ഓമാനൂർ ശുഹദാക്കളുടെ നേർച്ചയും അന്നദാനവും. പുലര്‍ച്ചെ തയ്യാറാക്കാന്‍ ആരംഭിച്ച് അസര്‍ നമസ്കാരത്തിന് ശേഷം നിര്‍വഹിച്ച അന്നദാനത്തില്‍ ജാതിമത ഭേദമന്യ നിരവധി പേരാണ് പങ്കെടുത്തത്. കോവിഡ്  സമയത്ത് അന്നദാനം ഓരോ വീടുകളിലേക്കും  നേരിട്ട് എത്തിച്ചാണ് ഇവർ നേർച്ച നടത്തിയിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *