
Perinthalmanna Radio
Date: 16-04-2023
കേന്ദ്ര സർക്കാർ കേരളത്തിനു വിഷു സമ്മാനമായി സമർപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് മലപ്പുറം ജില്ലയിലെ യാത്രക്കാർക്ക് ഏറെ ഗുണകരമായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകളിലാണ് നിലവിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
ഏതാനും ദിവസത്തിനുള്ളിൽ സമയക്രമം പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ദീർഘദൂര യാത്രക്കാർക്കും തിരുവനന്തപുരം ആർസിസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചികിത്സക്ക് പോകുന്ന രോഗികൾക്കും ജോലി ആവശ്യാർഥം നിത്യവും ദീർഘദൂര യാത്ര നടത്തുന്നവർക്കും ഏറെ ആശ്വാസം നൽകുന്നതാണ് വന്ദേ ഭാരത് ട്രെയിനും തിരൂരിൽ അനുവദിച്ചിട്ടുള്ള സ്റ്റോപ്പും. ദീർഘ കാലമായി തീവണ്ടി യാത്രക്കാർ ആഗ്രഹിച്ചിരുന്ന ഒരു സംരംഭമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
