പെരിന്തൽമണ്ണയിലെ കടകൾ നാളെ രാത്രി 10 മണിക്ക് അടക്കാന്‍ നിർദ്ദേശം

Share to

Perinthalmanna Radio
Date: 30-12-2022

പെരിന്തൽമണ്ണ: 2023 പുതുവർഷത്തോട് അനുബന്ധിച്ചുള്ള ജാഗ്രതയുടെ ഭാഗമായി ആഘോഷ ദിവസങ്ങളായ 2022 ഡിസംബർ 31, 2023 ജനുവരി 01 എന്നീ തിയ്യതികളിൽ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ വിരുദ്ധ, ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരിക്കുവാൻ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മെഡിക്കൽ ഷോകൾ, ലാബുകൾ എന്നിവ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങളും നാളെ (ഡിസംബർ 31)ന് രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ലെന്ന് പെരിന്തൽമണ്ണ പോലീസ് മുന്നറിയിപ്പ്. പ്രസ്തുത ദിവസങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിനായി പോലീസ് നൽകിയിട്ടുള്ള മുന്നറിയിപ്പ് ഏവരും കർശ്ശനമായി പാലിക്കേണ്ടതാണെന്ന് പെരിന്തൽമണ്ണ പോലീസ് അറിയിച്ചു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *