
Perinthalmanna Radio
Date: 02-01-2023
പെരിന്തൽമണ്ണ: താഴേക്കോട് മാട്ടറയിൽ പുതുവത്സരാഘോഷത്തിനിടെ സംഘർഷത്തെ തുടർന്നുണ്ടായ കല്ലേറിൽ പോലീസുകാരന് പരിക്കേറ്റു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. കുന്നുമ്മൽ ഉല്ലാസി(34)നാണ് പരിക്കേറ്റത്. ചുണ്ടിനും കവിളിലും ചെവിക്കും പരിക്കേറ്റ ഇദ്ദേഹം പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. മാട്ടറയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഗീത പരിപാടി നടത്തിയിരുന്നു. എന്നാൽ അനുമതിയില്ലാതെ നടത്തിയ പരിപാടി അതിരുവിട്ടപ്പോൾ അർധരാത്രിയോടെ പോലീസെത്തി നിർത്തിവെക്കാനാവശ്യപ്പെട്ടു. ഇതിനിടെ ഇരുട്ടിൽ നിന്നാണ് പോലീസിനുനേരെ കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരേ പോലീസ് കേസെടുത്തു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
