
Perinthalmanna Radio
Date: 16-02-2023
അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ പാതയിൽ ബുധനാഴ്ചയും തീവണ്ടി വൈകി ഓടിയത് യാത്രക്കാർക്ക് പ്രയാസമായി.
രാവിലെ പാലക്കാട് നിന്ന് നിലമ്പൂരിലേക്ക് വരുന്ന പാലക്കാട്-നിലമ്പൂർറോഡ് എക്സ്‌പ്രസ് അരമണിക്കൂർ വൈകിയോടിയതാണ് തുടർന്നുള്ള സർവീസുകൾ വൈകാൻ ഇടയാക്കിയത്. ഈ വണ്ടി വൈകിയതിനാൽ നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് പോകുന്ന നിലമ്പൂർ റോഡ്-ഷൊർണൂർ പാസഞ്ചർ അങ്ങാടിപ്പുറം സ്റ്റേഷനിൽ പിടിച്ചിടേണ്ടിവന്നു. രണ്ടു വണ്ടികളും വൈകിയത് യാത്രക്കാരെ വലച്ചു. ഈ പാതയിൽ തീവണ്ടികൾ വൈകി ഓടുന്നത് പതിവായി. കഴിഞ്ഞദിവസം പാളത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് പാലക്കാട്-നിലമ്പൂർ റോഡ് എക്സ്പ്രസ് ചെറുകരയിൽ നിർത്തിയിടേണ്ടി വന്നിരുന്നു. എൻജിൻ തകരാർ കാരണവും പലപ്പോഴും വണ്ടികൾ വൈകുന്നുണ്ട്. ഒട്ടേറെപ്പേർ രാവിലെയും വൈകുന്നേരവും ഈ പാതയെ ആശ്രയിക്കുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
