Wednesday, December 25

നിലമ്പൂർ – ഷൊർണൂർ പാതയിൽ കുലുക്കല്ലൂരിൽ ഒരു ക്രോസിങ് സ്റ്റേഷൻ കൂടി

Share to

Perinthalmanna Radio
Date: 18-03-2023

നിലമ്പൂർ – ഷൊർണൂർ പാതയിൽ കുലുക്കല്ലൂരിൽ ഒരു ക്രോസിങ് സ്റ്റേഷൻ കൂടി പരിഗണിക്കുന്നു. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ യശ്പാൽ സിങ് തോമർ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലമ്പൂർ -ഷൊർണൂർ പാതയിൽ നിലവിൽ രണ്ട് ക്രോസിങ് സ്‌റ്റേഷനുകളാണുള്ളത്. കൂടുതൽ ക്രോസിങ് സ്‌റ്റേഷൻ ഇല്ലാത്തത് പലപ്പോഴും പ്രയാസമുണ്ടാക്കുന്നുണ്ട്.

തുടർച്ചയായി എൻജിനുകൾ കേടു വരുന്നതിനാൽ പകരം സംവിധാനം നടപ്പാക്കാനടക്കം റെയിൽവേ ബുദ്ധി മുട്ടുകയാണ്. ഇതിനു പരിഹാരം എന്ന നിലയിലാണ് പുതിയ ക്രോസിങ് സ്റ്റേഷൻ പരിഗണിക്കുന്നത്.ബയാത്രക്കാർക്ക് വണ്ടി കാത്തിരിക്കാനുള്ള എ.സി. സംവിധാനത്തോട് കൂടിയ വെയ്റ്റിങ് ലോഞ്ച്, പാർക്കിങ് സൗകര്യം കൂടുതൽ വിപുലപ്പെടുത്താനും ട്രാഫിക് സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതി, നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്ത് പ്രത്യേക ഗോപുരം മാതൃകയിൽ പ്രവേശനകവാടം, സ്റ്റേഷനിലേക്ക് കയറാനും പുറത്തേക്ക് പോകാനുമുള്ള വഴികൾ പ്രത്യേകം പ്രത്യേകമാക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.ആർ.എം. ആയി ചുമതലയേറ്റശേഷം ഡിവിഷനു കീഴിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് യശ്പാൽ സിങ് തോമർ നിലമ്പൂരിലെത്തുന്നത്. നിലമ്പൂരിൽ നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. നിലമ്പൂർ -മൈസൂരു റെയിൽവേ കർമ്മസമിതി ഭാരവാഹികൾ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. അഡീഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ എസ്. ജയകൃഷ്ണനും റെയിൽവേയുടെ വിവിധ സെക്‌ഷന്റെ മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിൽ ണ്ടായിരുന്നു.

ആധുനിക സിഗ്നൽ സംവിധാനം ഏർപ്പെടുത്തുക, പാളങ്ങൾ ശക്തിപ്പെടുത്തുക, കോട്ടയം -നിലമ്പൂർ എക്സ്‌പ്രസ് വണ്ടി കോട്ടയത്തു നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായ സമയത്തിൽ കൂടുതൽ പ്രയോജനകരമായ മാറ്റങ്ങൾ ഉണ്ടാക്കുക, നിലമ്പൂർ -പാലക്കാട് വണ്ടി പളനി വരെ ദീർഘിപ്പിക്കുക, നിലമ്പൂർ -തൃശ്ശൂർ, കോയമ്പത്തൂർ -നിലമ്പൂർ വണ്ടികൾ അതേ പേരിൽ അനുവദിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം നിലമ്പൂർ -മൈസൂരു റെയിൽവേ കർമസമിതിയുടെ ഭാരവാഹികൾ നൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *