
Perinthalmanna Radio
Date: 24-11-2022
പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ജനകീയ കൂട്ടായ്മയിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. സതേൺ റെയിൽവേയിലെ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം കൂട്ടായ്മയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ചാണ് സേവന പദ്ധതി. റെയിൽവേ ജീവനക്കാരും യാത്രക്കാരും ഉൾപ്പെട്ടതാണ് ട്രെയിൻ ടൈം കൂട്ടായ്മ.
ആദ്യം നിലമ്പൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര റെയിൽവേ സ്റ്റേഷനുകളിലാണ് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നത് . അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ള വാണിയമ്പലം, തുവ്വൂർ, കുലുക്കല്ലൂർ, വല്ലപ്പുഴ സ്റ്റേഷനുകളിലും ബിന്നുകൾ സ്ഥാപിക്കും.