നിലമ്പൂർ- ഷൊർണൂർ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ

Share to

Perinthalmanna Radio
Date: 03-12-2022

അങ്ങാടിപ്പുറം: സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴിയായ (ഗ്രീൻ കോറിഡോർ) നിലമ്പൂർ –-ഷൊർണൂർ ബ്രോ​ഡ്​ഗേജ് പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിൽ. പ്രധാന ഓഫീസുകളുടെയും ഫ്ലാറ്റ്ഫോമുകളുടെയും നിർമാണം വേഗത്തിൽ പുരോ​ഗമിക്കുകയാണ്. ജനുവരിയോടെ പൂർത്തിയാകുമെന്നാണ് റെയിൽവേ പ്രതീക്ഷ.
നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽ നിന്ന് ഷൊർണൂർ എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ 1.10 മണിക്കൂറിൽ എത്താം. ഡീസൽ എൻജിനാണെങ്കിൽ നിർത്തിയശേഷം മുന്നോട്ടെടുക്കാൻമാത്രം 35 ലിറ്റർ ഡീസൽ ചെലവാക്കണം. ട്രെയിൻ നല്ലവേഗത്തിൽ പോകുമ്പോഴും ഒരുകിലോമീറ്ററിന് 10 ലിറ്ററോളം ഡീസൽ ചെലവ് വരുമെന്നാണ് കണക്ക്. വൈദ്യുതി ട്രെയിനാണെങ്കിൽ ഇപ്പോഴുള്ള ചെലവിന്റെ 30 ശതമാനംവരെ കുറയ്ക്കാനാകും. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത എൻജിൻ എന്ന ഖ്യാതിയുമുണ്ട്‌.
പാതയിലെ ആദ്യ സ്റ്റേഷനായ നിലമ്പൂരിലെ പ്ലാറ്റ്ഫോമുകളുടെ നവീകരണം പകുതിയോളം പൂർത്തിയായി. പ്രധാന ഓഫീസുകളായ ടവർ വാഗൺ ഷെഡ്, ഓവർഹെഡ് എക്വിപ്മെന്റ്‌ ഡിപ്പോ, ഓഫീസ്, ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണമാണ്‌ പുരോഗമിക്കുന്നത്. ഷൊർണൂരിൽ നിന്ന് നിലമ്പൂർ വരെ 67 കിലോമീറ്ററിലാണ് വൈദ്യുതീകരണം. 1300 തൂണുകളിലായാണ് കാന്റിലിവർ രീതിയിൽ വൈദ്യുതിക്കമ്പികൾ കടന്നു പോകുക. ട്രാക്ഷൻ സബ് സ്റ്റേഷൻ മേലാറ്റൂരിലും സ്വിച്ചിങ് സ്റ്റേഷനുകൾ വാടാനാകുറിശിയിലും വാണിയമ്പലത്തും അങ്ങാടിപ്പുറത്തും സ്ഥാപിക്കും. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ തുക അനുവദിച്ച പദ്ധതിക്കാണ് ഇപ്പോൾ ജീവൻവച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ എട്ട് വൈദ്യുതീകരണ പദ്ധതികളിൽ ഒന്നാണിത്‌. ഏട്ടു പദ്ധതികൾക്കുമായി 587.53 കോടി രൂപയാണ് അനുവദിച്ചത്. നിലമ്പൂർ- ഷൊർണൂർ പാതയുടെ വൈദ്യുതീകരണത്തിന് 53 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പാതയിലെ നേട്ടങ്ങൾ

• ഇ​ന്ധ​ന ചെ​ല​വ് 40 ശതമാ​ന​ത്തോ​ളം കുറയും

• വ​ഴി​യി​ൽ ഡീ​സ​ൽ എ​ൻ​ജി​ൻ ത​ക​രാ​റിലായാ​ൽ പ​ക​രം എൻ​ജി​ൻ എ​റ​ണാ​കു​ള​ത്തു നി​ന്നോ ഈ​ റോ​ഡു നിന്നോ വരേണ്ട സ്ഥി​തി ഒ​ഴി​വാ​കും

• പാസഞ്ചർ വണ്ടികൾക്ക് പകരം കൂടുതൽ സ്പീഡുള്ള മെമു വണ്ടികൾ ഓടിക്കാം (മെമുവിന്‌ എൻജിൻ തിരിക്കേണ്ട ആവശ്യമില്ലാത്തതിനാൽ നിലമ്പൂരെത്തി 20 മിനിറ്റ് നിർത്തിയിടാതെ അഞ്ച് മിനിറ്റിൽ മടക്ക ട്രിപ്പ് തുടങ്ങാം).• ഷൊർണൂരിൽ അവസാനിക്കുന്ന എറണാകുളം–- -ഷൊർണൂർ

മെമു, കോയമ്പത്തൂർ–- -ഷൊർണൂർ മെമു എന്നിവ നിലമ്പൂരിലേക്ക് നീട്ടാനുള്ള സാധ്യത വർധിക്കും.

Share to

Leave a Reply

Your email address will not be published. Required fields are marked *