ഷൊർണൂർ-നിലമ്പൂർ റെയിൽ പാളത്തിൽ വിള്ളൽ

Share to

Perinthalmanna Radio
Date: 09-02-2023

അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് തീവണ്ടി നിർത്തിയിട്ടു. ബുധനാഴ്‌ച രാവിലെ പരിശോധനയ്ക്കിടെ കീമാനാണ് അങ്ങാടിപ്പുറത്തിനും ചെറുകരയ്ക്കും ഇടയിൽ പാളത്തിൽ വിള്ളൽ കണ്ടത്. അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് വണ്ടി ചെറുകര സ്റ്റേഷനിൽ നിർത്തിയിട്ടു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എൻജിനിയറിങ് വിഭാഗമെത്തി തകരാർ പരിഹരിച്ചു. രാവിലെ 5.55-ന് പാലക്കാട്ടു നിന്ന് പുറപ്പെട്ട് 9.05-ന് നിലമ്പൂരിൽ എത്തുന്ന പാലക്കാട്- നിലമ്പൂർ റോഡ് എക്സ്‌പ്രസ് 7.30-നാണ് ചെറുകരയിൽ എത്തുന്നത്. റെയിൽവേ ഗേറ്റ് അടയ്ക്കാത്തതിനാൽ റോഡ് ഗതാഗതത്തിന് തടസ്സമുണ്ടായില്ല. സംഭവത്തെ തുടർന്ന് രാവിലെ ഈ പാതയിലൂടെ പോകുന്ന പാസഞ്ചറുകൾ അര മണിക്കൂറോളം വൈകിയാണ് ഓടിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *