
Perinthalmanna Radio
Date: 07-02-2023
പെരിന്തൽമണ്ണ: സ്വകാര്യ പാരാ മെഡിക്കൽ കോളേജ് വിദ്യാർഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധനയ്ക്കയച്ച കൂടുതൽപ്പേരുടെ പരിശോധനാ ഫലം ബുധനാഴ്ച ലഭ്യമാകുമെന്ന് പ്രതീക്ഷ.
ശനിയാഴ്ച പത്ത് കുട്ടികളുടെ സാമ്പിളാണ് തിരുവനന്തപുരത്തെ ഗവ. പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. ഹോസ്റ്റലിലെ അമ്പതിലേറെ വിദ്യാർഥികൾ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഹോസ്റ്റലിൽത്തന്നെ കഴിയുന്ന ഇവരെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കുന്നതക്കമുള്ള കാര്യങ്ങൾ പരിശോധനാഫലം ലഭിച്ചശേഷമേ തീരുമാനിക്കാനാകൂ.
കൂടുതൽ പ്പേർക്ക് വൈറസ് ബാധയുണ്ടെങ്കിൽ ഇവർ പുറത്തിറങ്ങുന്നത് വ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണിത്.
കൂടുതൽ അസ്വസ്ഥത ഉണ്ടായിരുന്ന രണ്ടുപേർ സാധാരണ നിലയിലേക്കെത്തിയിട്ടുണ്ടെന്നും മറ്റ് കുട്ടികളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അങ്ങാടിപ്പുറം പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹോസ്റ്റലിലെ വിദ്യാർഥിനിക്ക് വൈറസ്ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചമുൻപ് ഹോസ്റ്റലിലെ കുട്ടികൾ പലരും ഛർദി, വയറിളക്കം, ക്ഷീണം തുടങ്ങിയവയുമായി ആശുപത്രികളിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആദ്യം ഭക്ഷ്യവിഷ ബാധയാകുമെന്ന സംശയത്തിൽ ഹോസ്റ്റൽ ഭക്ഷണശാല അടച്ചിട്ടിരുന്നു. പിന്നീട് ആരോഗ്യവിഭാഗം വൈദ്യപരിശോധനാക്യാമ്പ് നടത്തുകയും ലക്ഷണമുണ്ടായിരുന്നവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയുമായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
