Perinthalmanna Radio
Date: 16-02-2023
പെരിന്തൽമണ്ണ: 2 വിദ്യാർഥിനികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ 3 പേരുടെ സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് പരിശോധനയ്ക്ക് അയച്ചത്.
ആദ്യം ഹോസ്റ്റലിലെ ഒരു വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് 12 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ഒരാൾക്ക് കൂടി നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വീണ്ടും സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. അതേ സമയം നിലവിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ആദ്യം രോഗബാധ കണ്ടെത്തിയ വിദ്യാർഥിനിയുടെ രോഗാവസ്ഥ പൂർണമായും മാറി. പിന്നീട് രോഗം സ്ഥിരീകരിച്ച വിദ്യാർഥിനിക്കും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. പുതിയ പരിശോധനാ ഫലം വന്നതിന് ശേഷമേ ഹോസ്റ്റലിൽ നിരീക്ഷണത്തി ലുള്ള വിദ്യാർഥികളെ വീടുകളിലേക്ക് അയയ്ക്കു എന്ന് അധികൃതർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ