
Perinthalmanna Radio
Date: 12-05-2023
പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ ഈ വർഷത്തെ നേർച്ചയുടെ സമാപന പരിപാടികൾക്ക് നാളെ തുടക്കം. മഖാം സിയാറത്ത്, ദുആ സമ്മേളനം, മത പ്രഭാഷണം, ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിപുലമായ പരിപാടികളോടെ മെയ് 13,14 തീയതികളിലായി ഒടമല മഖാം പരിസരത്ത് വെച്ച് നടക്കും.
മെയ് 13 (ശനിയാഴ്ച) രാത്രി ഏഴുമണിക്ക് നടക്കുന്ന മഖാം സിയാറത്തിന് കെ കെ സി എം തങ്ങൾ വഴിപ്പാറ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ദുആ സമ്മേളനത്തിൽ മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞു മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസർ ഇസ്ഹാഖ് ബാഖവി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തും. ഏലംകുളം ബാപ്പു മുസ്ലിയാർ ദുആ സമ്മേളനത്തിന് നേതൃത്വം നൽകും. മെയ് 14 (ഞായറാഴ്ച) രാവിലെ 9 മണിക്ക് മൗലിദ് പാരായണവും 10:30 മുതൽ ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ നേർച്ചയ്ക്ക് സമാപനമാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
