Perinthalmanna Radio
Date: 11-11-2022
ഖത്തർ ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ‘വൺ മില്ല്യൺ ഗോൾ’ ക്യാമ്പയിൻ 2022’ന് ജില്ലയിൽ തുടക്കം. എംസ്പി പരേഡ് ഗ്രൗണ്ടിൽ പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്പോട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ അധ്യക്ഷനായി. എംഎസ്പി കമാൻഡൻഡ് കെ.വി സന്തോഷ് മുഖ്യാതിഥിയായി. നഗരസഭ ചെയർമാൻ മുജീബ് കാടേരി, കൗൺസിലർ ജയശ്രീ രാജീവ്, എംഎസ്പി അസി. കമാൻഡൻഡ് ഹബീബ് റഹ്മാൻ, ക്യാമ്പെയ്ൻ ജില്ലാ അംബാസിഡർ യു ഷറഫലി, കെ മനോരഹര കുമാർ, പി ഋഷികേശ് കുമാർ, കെ.എ നാസർ, ഡോ. സുധീർകുമാർ, സെക്രട്ടറി എച്ച്.പി അബ്ദുൾ മഹ്റൂഫ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി. സുരേഷ് എന്നിവർ സംസാരിച്ചു.