വൺ മില്യൺ ഗോൾ പദ്ധതി ജില്ലയിൽ തുടങ്ങി

Share to

Perinthalmanna Radio
Date: 22-11-2022

മലപ്പുറം: എല്ലാവരിലും കായികക്ഷമത വളർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ. ‘വൺ മില്യൺ ഗോൾ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം.എസ്.പി. സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ കായികക്ഷമത ഉറപ്പാക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്തവർഷം മുതൽ കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

10 മുതൽ 12 വരെ പ്രായമുള്ള കുട്ടികളെ മികച്ച പ്രതിഭകളാക്കുക, ലോകകപ്പ് 2030-ൽ പങ്കെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കുകയാണ് എന്നിവയാണ് വൺ മില്യൺ ഗോൾ പദ്ധതിയുടെ ലക്ഷ്യംപി. ഉബൈദുള്ള എം.എൽ.എ. അധ്യക്ഷനായി. എ.പി. അനിൽകുമാർ എം.എൽ.എ., വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുൻ ഇന്ത്യൻതാരം യു. ഷറഫലി, വാർഡ് കൗൺസിലർ കെ.പി. ജയശ്രീ, ജില്ല ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പി. അഷ്‌റഫ്, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം ആഷിഖ് കൈനിക്കര, മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *