അപകടക്കെണിയായി ഓരാടംപാലം; തിരിഞ്ഞു നോക്കാതെ അധികൃതർ

Share to

Perinthalmanna Radio
Date: 29-05-2023

അങ്ങാടിപ്പുറം : കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ തിരൂർക്കാടിനും അങ്ങാടിപ്പുറത്തിനും ഇടയിലുള്ള ഓരാടംപാലം പുതുക്കി പണിയണമെന്ന ആവശ്യം എങ്ങും എത്തിയില്ല. ഇറക്കം കഴിഞ്ഞ് വളവ് തിരിഞ്ഞ് എത്തുന്ന ഓരാടം പാലത്തിൽ അപകടങ്ങൾ തുടർക്കഥയാണ്. നേരത്തെ മരാമത്ത് എൻ.എച്ച് വിഭാഗത്തിന്റെ സംരക്ഷണയിൽ ആയിരുന്നു കോഴിക്കോട് – പാലക്കാട് ദേശീയപാത. പല റോഡുകളും ദേശീയപാത അതോറിറ്റി ഏറ്റെടുത്ത കൂട്ടത്തിൽ ഈ റോഡും ഉൾപ്പെട്ടു. ഇക്കാരണത്താൽ നേരത്തെ ദേശീയപാത അതോറിറ്റിക്ക് നൽകിയ പ്രൊപ്പോസൽ കാലഹരണപ്പെട്ട സ്ഥിതിയാണ്.

വീതിയുള്ള റോഡിൽ നിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇടുങ്ങിയ പാലത്തിലേക്ക് കയറുമ്പോൾ കൈവരികൾ ഇടിച്ചു തകർത്ത് ഉണ്ടാകുന്ന അപകടങ്ങൾ വർധിക്കുകയാണ്. ഓരോ വർഷവും പാലത്തിലും സമീപത്തെ വളവിലും നിരവധി അപകടങ്ങൾ സംഭവിക്കുന്നു.

ചരക്ക് ലോറികൾ പലവട്ടം പാലത്തിന്റെ കൈവരികൾ തകർത്ത് താഴെ ചെറുപുഴയിൽ പതിച്ചിട്ടുണ്ട്. യാത്രാ വാഹനങ്ങളും പലവട്ടം അപകടത്തിൽ പെട്ടു. പാലം പുതുക്കി പണിയാൻ അഞ്ചു കോടിയുടെ പ്രപ്പോസൽ കൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതു സംബന്ധിച്ച് ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *