
Perinthalmanna Radio
Date: 22-01-2023
പെരിന്തൽമണ്ണ: ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നജീബ് കാന്തപുരം എം.എൽ.എ. കിഫ്ബി അധികൃതരുമായി തിരുവന്തപുരത്ത് ചർച്ച നടത്തി.
കിഫ്ബി നടത്തിയ പ്രാഥമിക പരിശോധന റിപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പുമായി തുടർചർച്ചകൾ നടത്തും. എം.എൽ.എ. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായും പ്രാഥമികചർച്ച നടത്തി. നിയമസഭാ സമ്മേളനത്തിനിടെ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ കിഫ്ബി അധികൃതരും ധനമന്ത്രിയുമായി യോഗംചേരാനും തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒ. യുമായ കെ.എം. അബ്രഹാം, കിഫ്ബി സീനിയർ ജനറൽ മാനേജർ പി.എ. ഷൈല എന്നിവരും യോഗത്തിൽ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
