
Perinthalmanna Radio
Date: 02-02-2023
പെരിന്തൽമണ്ണ: സംസ്ഥാന സർക്കാറിൻ്റെ ബജറ്റിൽ പ്രതീക്ഷിച്ച് ഒരാടംപാലം – മാനത്ത്മംഗലം ബൈപ്പാസ്. പെരിന്തൽമണ്ണ അങ്ങാടിപ്പുറം നഗരങ്ങളിലെയും ദേശീയ പാതയിലെയും തീരാത്ത കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ബൈപ്പാസ് ഇപ്പോഴും കടലാസിലൊതുങ്ങി നിൽക്കുകയാണ്. അങ്ങാടിപ്പുറം ഓരാടംപാലം മുതൽ പെരിന്തൽമണ്ണ ഊട്ടി റോഡിൽ മാനത്ത് മംഗലത്ത് അവസാനിക്കുന്ന ബൈപാസ്. 4.1 കി.മി നീളവും 24 മീറ്റർ വീതിയുമുള്ള ബൈപാസിന് 36 ഹെക്ടർ ഭൂമി വേണം. 2010ൽ ചുമതലയേറ്റ യു.ഡി.എഫ് സർക്കാർ ബൈപാസ് ഒഴിവാക്കി അങ്ങാടിപ്പുറം മേൽപാലം നിർമിച്ചു. പക്ഷേ, കുരുക്കിന് കുറവുണ്ടായില്ല.
ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നജീബ് കാന്തപുരം എം.എൽ.എ. കിഫ്ബി അധികൃതരുമായി ജനുവരിയിൽ തിരുവന്തപുരത്ത് ചർച്ച നടത്തിയിരുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായും നജീബ് കാന്തപുരം എം.എൽ.എ. സംസ്ഥാന ബജറ്റിലേക്ക് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്ന് 20 പദ്ധതികളുടെ നിർദേശം നജീബ് കാന്തപുരം എം.എൽ.എ. സമർപ്പിച്ചു. ആകെ 157.60 കോടി രൂപ അടങ്കൽതുക വരുന്നതാണ് പദ്ധതി നിർദേശങ്ങൾ. ഇതിൽ ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് സ്ഥലമെടുപ്പടക്കമുള്ള പ്രാഥമിക പ്രവർത്തനങ്ങൾ 15 കോടിയുടെ പദ്ധതികള്‍ ഉൾപ്പെടുത്തിയാണ് നിർദേശം സമർപ്പിച്ചത്. നാളത്തെ ബജറ്റിൽ ഭൂമിയേറ്റെടുക്കാൻ ഫണ്ട് നീക്കി വെച്ചേക്കുമെന്ന് പ്രതീക്ഷയുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
