
Perinthalmanna Radio
Date: 04-02-2023
പെരിന്തൽമണ്ണ: ദേശീയ പാതയിലെ കുരുക്ക് കുറക്കുന്ന ഓരാടംപാലം – മാനത്തുമംഗലം ബൈപാസ് പദ്ധതിക്ക് ബജറ്റിൽ ഇത്തവണയും അവഗണന. ഓരാടംപാലം -മാനത്തുമംഗലം ബൈപാസ് സ്ഥലമെടുപ്പിന് ടോക്കൺ തുക മാത്രമാണ് വകയിരുത്തിയത്. അങ്ങാടിപ്പുറം ഓരാടംപാലം മുതൽ പെരിന്തൽമണ്ണ ടൗണിന് സമീപം മാനത്തു മംഗലം വരെ നീളുന്ന ബൈപാസാണ് വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് പട്ടണങ്ങളിലെയും തീരാശാപമായ ഗതാഗത കുരുക്കിന് പരിഹാരം കാണുമെന്നത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമായിരുന്നു. രണ്ടിടത്തെയും വ്യാപാരികളും പൊതു ജനങ്ങളും ഇതിന് പിന്തുണയും നൽകി. മൂന്നു മാസം മുമ്പ് കിഫ്ബി എൻജിനീയറിങ് വിഭാഗം പെരിന്തൽമണ്ണയിൽ എത്തി, നേരത്തേ തയാറാക്കിയ അലൈൻമെൻ്റ് പരിശോധിച്ച് പാത കടന്നു പോകേണ്ട ഭൂമി നടന്നു കണ്ടിരുന്നു. എന്നാൽ, ഇപ്പോഴും പദ്ധതി കിഫ്ബി ഏറ്റെടുത്തിട്ടില്ല. 4.01 കി.മി നീളത്തിൽ 36.5 ഹെക്ടർ ഭൂമി റോഡിനായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ഫണ്ട് ലഭിക്കലാണ് പ്രധാന കടമ്പ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
