Perinthalmanna Radio
Date: 06-03-2023
അങ്ങാടിപ്പുറം: എട്ടു വർഷം മുൻപ് ഭരണാനുമതി കിട്ടി 10 ലക്ഷം രൂപ അനുവദിച്ച് ഇപ്പോൾ സാകേതിക കുരുക്കിൽ പെട്ട് കിടക്കുന്ന ഓരാടംപാലം – മാനത്ത് മംഗലം ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരുവനന്തപുരം പൊതു മരമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകി. കോഴിക്കോട്- പാലക്കാട് ദേശീയ പാത കടന്നു പോകുന്ന അങ്ങാടിപ്പുറം ടൗണിൽ രൂക്ഷമായ ഗതാഗത കുരുക്കിൽ ആംബുലൻസ് അടക്കം നിരവധി വാഹനം മണിക്കൂറുകൾ ഇവിടെ കുടുങ്ങി കിടക്കുന്നു. രോഗികളെ യഥാ സമയം ഹോസ്പിറ്റലിൽ എത്തിക്കാൻ പ്രയാസപ്പെടുന്നു. എന്നീ കാര്യങ്ങൾ പരാതിയിൽ ചുണ്ടിക്കാട്ടി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ,
സെക്രട്ടറി ഷിഹാബ് മാസ്റ്റർ തിരൂർക്കാട് , റഷീദ് കുറ്റിരി, തുടങ്ങിയവർ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ