വൈലോങ്ങര- ഓരാടംപാലം ബൈപ്പാസ്; മണ്ണ് പരിശോധന ആരംഭിച്ചു

Share to

Perinthalmanna Radio
Date: 27-11-2022

അങ്ങാടിപ്പുറം: വൈലോങ്ങര- ഓരാടംപാലം ബൈപ്പാസിന്റെ പുതുക്കിയ അലൈൻമെന്റ് പ്രകാരം ശനിയാഴ്ച മണ്ണ് പരിശോധന ആരംഭിച്ചു. ആർ.ബി.ഡി.സി.കെ., കിറ്റ്‌കോ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പരിശോധന. പുതുക്കിയ അലൈൻമെന്റിന് കിഫ്ബി നേരത്തെ അംഗീകാരം നൽകിയിരുന്നു. മറ്റു സാങ്കേതിക നടപടികളും ഉടൻ പൂർത്തിയാക്കുമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ. പറഞ്ഞു.

കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം ജങ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനാണ് വൈലോങ്ങര- ഓരാടംപാലം ബൈപ്പാസ് നിർമിക്കുന്നത്. വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇതോടെ അങ്ങാടിപ്പുറം ജങ്ഷനിൽ പ്രവേശിക്കാതെ മലപ്പുറം, മഞ്ചേരി റോഡിലെത്താം. 2016-ൽ ഭരണാനുമതി നൽകി കിഫ്ബി മുഖാന്തരം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

Share to

Leave a Reply

Your email address will not be published. Required fields are marked *