Perinthalmanna Radio
Date: 24-05-2023
അങ്ങാടിപ്പുറം : വെലോങ്ങര – ഓരാടംപാലം ബൈപ്പാസ് നിർമാണത്തിന് പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള ജോലിക്ക് 16.09 കോടിയുടെ അനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. അറിയിച്ചു.
ഭൂവുടമകളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും യോഗം വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ. പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള പ്രൊപ്പോസൽ കിഫ്ബിക്ക് സമർപ്പിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് 16,09,46,735 രൂപയുടെ പുതുക്കിയ നിരക്കിന് അനുമതി നൽകിയത്.
പുതുക്കിയ അലൈൻമെന്റ് പ്രകാരം പദ്ധതി എത്രയും വേഗം നടപ്പാക്കുന്നതിന് ആർ.ബി.സി.സി.കെ.യ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ. അറിയിച്ചു. പദ്ധതി വരുന്നതോടെ വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിൽനിന്ന് മലപ്പുറം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം ജങ്ഷനിൽ എത്താതെ ഈ ബൈപ്പാസ് വഴി ഓരാടംപാലം ഭാഗത്ത് പ്രവേശിക്കാനാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ