മാർച്ചിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതം

Share to

Perinthalmanna Radio
Date: 25-12-2022

ന്യൂഡൽഹി: മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായനികുതിവകുപ്പ്. ഏപ്രിൽ ഒന്നുമുതൽ ഇതു കർശനമായി നടപ്പാക്കും.

ഇളവുള്ള വിഭാഗങ്ങളിൽപ്പെട്ടവരല്ലാത്തവരെല്ലാം പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കണം. അസം, ജമ്മുകശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 80 വയസ്സ് പൂർത്തിയായവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ തുടങ്ങിയവർക്കാണ് ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന് ഇളവ്. പാൻനമ്പർ പ്രവർത്തന രഹിതമായി ക്കഴിഞ്ഞാൽ ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭ്യമാകില്ല.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *