പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്: ആകാശും ഗോകുൽദാസും ജപ്പാനിൽ

Share to

Perinthalmanna Radio
Date: 31-10-2022

മേലാറ്റൂർ : ലോക പാരാ ബാഡ്മിന്റൻ ചാംപ്യൻ ഷിപ്പിൽ പങ്കെടുക്കുവാനായി മേലാറ്റൂരിലെ ആകാശ് എസ്.മാധവൻ (32) രാമനാട്ടുകരയിലെ ഗോകുൽദാസ് (32) എന്നിവർ ജപ്പാനിലെത്തി. നവംബർ 1 മുതൽ 6 വരെയാണ് ജപ്പാനിലെ ടോക്കിയോയിൽ വച്ച് മത്സരങ്ങൾ നടക്കുന്നത്. ആകാശ് ഗോകുൽദാസ് ഡബിൾ‍സ്‌ മത്സരം തുടങ്ങുന്നത് നവംബർ രണ്ടിനാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് 16 ടീമുകളാണ് ചാംപ്യൻ ഷിപ്പിൽ പങ്കെടുക്കുന്നത്.

ലോക റാങ്കിങ്ങിൽ 16 സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ആകാശ് -ഗോകുൽ ദാസ് സഖ്യം ഉഗാണ്ടയിൽ നടന്ന ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയതോടെയാണ് റാങ്കിങ്ങിൽ 14-ാം സ്ഥാനത്ത് എത്തി ലോക പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലേക്ക് സിലക്‌ഷൻ ലഭിച്ചത്. മേലാറ്റൂർ ഇടത്തളമടത്തിൽ സേതുമാധവൻ ഗീത ദമ്പതികളുടെ മകനാണ് ആകാശ് എസ് മാധവൻ. ഗോകുൽദാസ് രാമനാട്ടുകര അരീപ്പറമ്പ് വടക്കയിൽ വീട്ടിൽ ഗോവിന്ദൻകുട്ടി ഗിരിജ ദമ്പതികളുടെ മകനുമാണ്.

Share to