കൂട്ടുകാർ മനസ്സു ചേർത്തപ്പോൾ വീടില്ലാത്ത കൂട്ടുകാരിക്ക് വീടൊരുങ്ങി

Share to

Perinthalmanna Radio
Date: 23-02-2023

അങ്ങാടിപ്പുറം: കൂട്ടുകാർ മനസ്സു ചേർത്തപ്പോൾ വീടില്ലാത്ത കൂട്ടുകാരിക്ക് 11 ലക്ഷം രൂപ ചെലവിൽ മനോഹരമായ ഒരു സ്‌നേഹ വീടൊരുങ്ങി.

പരിയാപുരം സെയ്‌ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 1995 എസ്.എസ്.എൽ.സി. ബാച്ചിലെ 80 വിദ്യാർഥികളാണ് പഴയ സഹപാഠിയുടെ വീടെന്ന സ്വപ്നത്തിന് ചിറകു നൽകിയത്.

നിലമ്പൂർ മൂത്തേടം പനമ്പറ്റയിൽ അഞ്ചു സെന്റ് ഭൂമി സ്വന്തമായുണ്ടായിരുന്ന കുടുംബത്തിന് 900 ചതുരശ്രയടിയിലാണ് വീട് നിർമിച്ചു നൽകിയത്. പി.വി. അൻവർ എം.എൽ.എ, ഫാ. ഡൊമിനിക് വളകോടിയിൽ, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്‌മാൻ, വൈസ് പ്രസിഡന്റ് എ.ടി. റെജി തുടങ്ങിയവർ താക്കോൽ കൈമാറ്റ ചടങ്ങിനെത്തി.

അബ്ദുൽസലാം, കെ. സുരേന്ദ്രൻ, ജോസി വർഗീസ്, വിനോജ് പുതുപ്പറമ്പിൽ, അനീഷ് കക്കറ, റഫീഖ് വള്ളിക്കാപ്പറ്റ, അരവിന്ദൻ, സുമയ്യ സലിം, റുബീന ചാക്കീരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭവന നിർമാണ കമ്മിറ്റി പ്രവർത്തിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *