Perinthalmanna Radio
Date: 12-07-2023
അങ്ങാടിപ്പുറം: മഴയെ അവഗണിച്ച് കായിക പരിശീലനം നടത്തുന്ന പരിയാപുരം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെയും ഫാത്തിമ യുപി സ്കൂളിലെയും വിദ്യാർഥികൾക്ക് ആവേശം പകരാൻ അപ്രതീക്ഷിത അതിഥിയെത്തി, ഒളിംപ്യൻ അനിൽഡ തോമസ്.
2016 റിയോ (ബ്രസീൽ) ഒളിംപിക്സിൽ 4×400 മീറ്റർ റിലേയിൽ ഇന്ത്യക്കു വേണ്ടി ബാറ്റൺ ഏന്തിയ താരമാണ് അനിൽഡ. ‘നിരന്തര പരിശീലനമണ് വിജയത്തിൻ്റെ അടിത്തറ. ശ്രമിച്ചു കൊണ്ടേയിരിക്കുക. നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. എൻ്റെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്. തോൽവികളും കൂടെയുണ്ടാകും. അത് വിജയത്തിൻ്റെ മുന്നോടിയായി കരുതണം. കൃത്യമായ ലക്ഷ്യവും പദ്ധതിയും ഉണ്ടാകണം. ആരെല്ലാം പിന്നോട്ടു വലിച്ചാലും പതറരുത്. വെല്ലു വിളികളെ അതി ജീവിക്കുന്നവരാണ് വിജയം കൊയ്യുന്നത്.’ അനിൽഡ കുട്ടിത്താരങ്ങളെ ഓർമിപ്പിച്ചു. മോസ്കോയിലും ലണ്ടനിലും നടന്ന ലോക അത് ലറ്റിക് ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്ത അനുഭവങ്ങളും അനിൽഡ പങ്കുവച്ചു.
അനിൽഡയുടെ ഭർത്താവും ദേശീയ ജാവലിൻ ത്രോ ജേതാവുമായ ജിബിൻ റെജിയും കുട്ടികളോടു സംസാരിച്ചു.
മരിയൻ സ്പോർട്ന് അക്കാദമി സെക്രട്ടറി മനോജ് വീട്ടു വേലിക്കുന്നേൽ, പരിശീലകരായ കെ.എസ്.സിബി, ജസ്റ്റിൻ ജോസ്, അധ്യാപകരായ ജോസഫ് പടിയറ, പി.അഞ്ജിത എന്നിവർ ചേർന്ന് ഒളിംപ്യനെ സ്വീകരിച്ചു.
കോതമംഗലം സ്കൂളിൽ വിദ്യാർഥിയായിരിക്കെ, പരിയാപുരം സെൻ്റ് മേരീന് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ കെ.എസ്.സിബിയുടെ കീഴിൽ 7 വർഷം അനിൽഡ തോമസ് പരിശീലനം നേടിയിരുന്നു. ഫാത്തിമ യുപി സ്കൂളിലെ കായികാധ്യാപകനും ദേശീയ ഫുട്ബോൾ റഫറിയുമായ ജസ്റ്റിൻ ജോസിൻ്റെ ഭാര്യാ സഹോദരിയാണ് അനിൽഡ
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ