
Perinthalmanna Radio
Date: 07-09-2023
അങ്ങാടിപ്പുറം : പരിയാപുരത്ത് ഡീസൽ കലർന്ന കിണറുകളിലെ ജലം നീക്കംചെയ്യുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് പ്രദേശവാസികളുടെ പരാതി.
കൂടുതൽ ടാങ്കർ ലോറികൾ എത്തിച്ച് കിണറുകളിലെ വെള്ളം മുഴുവനായും നീക്കുമെന്ന വാഗ്‌ദാനം നടപ്പാകാത്തതിന്റെ ആശങ്കയിലാണിവർ. ഡീസൽ കലർന്ന കിണറുകളിലെ ജലം നീക്കംചെയ്താൽ വ്യാപനം ഒഴിവാകുമെന്നാണ് കഴിഞ്ഞദിവസം സന്ദർശിച്ച വിവിധ വകുപ്പുമേധാവികൾ അറിയിച്ചിരുന്നത്. ഈ നിർദേശം ഉൾപ്പെട്ട റിപ്പോർട്ട് കളക്ടർക്ക് നൽകിയതായും അറിയുന്നു.
മഴ കനത്തതോടെ ഡീസലിന്റെ വ്യാപനസാധ്യത കൂടുകയാണ്. കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡീസൽ കലർന്ന ജലം നീക്കാൻ നയാര പെട്രോളിയം കമ്പനിയോട് ആവശ്യപ്പെടണമെന്നും ആവശ്യമുയർന്നു. കമ്പനിയുടെ സെയിൽസ് ഓഫീസർ അപകടത്തിൽ മറിഞ്ഞ ടാങ്കറിന്റെ ചിത്രമെടുത്തു പോയതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.
കനത്ത മഴ പെയ്താൽ നിറഞ്ഞൊഴുകുന്ന കിണറുകളിലാണ് ഇപ്പോൾ ഡീസൽ കലർന്നിട്ടുള്ളത്. മഴ കനക്കുന്നതോടെ പ്രദേശവാസികളുടെ ആശങ്ക കൂടുകയാണ്. കാർഷികഗ്രാമമായ പരിയാപുരത്ത് കൃഷി ഉപജീവനമായ ഒട്ടേറെ കുടുംബങ്ങളുണ്ട്. പ്രശ്‌നം കൃഷിയെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇവർ പറയുന്നത്.
പെരിന്തൽമണ്ണ ലീഗൽ സർവീസസ് കമ്മിറ്റി അംഗങ്ങൾ ടാങ്കർ അപകടമുണ്ടായ സ്ഥലവും ഡീസൽ കലർന്ന കിണറുകളും സന്ദർശിച്ചു. ചെയർമാൻ എസ്. സൂരജിന് റിപ്പോർട്ട് സമർപ്പിക്കും. കെ. ദീപ, പി.പി. അബൂബക്കർ, പി.കെ. അബ്ദുറഹ്‌മാൻ, വി. ഷാജഹാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
