പട്ടിക്കാട് ജാമിഅ നൂരിയ്യ മസ്ജിദ് ഇന്ന് വിശ്വാസികൾക്കായി തുറന്നു കൊടുക്കും

Share to

Perinthalmanna Radio
Date: 08-02-2023

പട്ടിക്കാട്: ജാമിഅ നൂരിയ്യ മസ്ജിദ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ബുധനാഴ്‌ച വിശ്വാസികൾക്കായി തുറന്നു കൊടുക്കും. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ നിസ്‌കാര കർമത്തിനെത്തുന്ന പള്ളികളിലൊന്നാണ് ജാമിഅ മസ്ജിദ്. മൂവായിരത്തോളം പേർക്ക് ഒന്നിച്ച് നിസ്‌കരിക്കാനുള്ള സൗകര്യമാണ് ജാമിഅ മസ്ജിദിൽ ഒരുക്കിയിട്ടുള്ളത്.

ജാമിഅ നൂരിയ്യയുടെ പ്രധാന വാഖിഫ് കൊടുവായിക്കൽ ബാപ്പു ഹാജി സ്ഥാപിച്ച മസ്ജിദു റഹ്‌മാനിയ്യയിലാണ് ജാമിഅ നൂരിയ്യയുടെ ആദ്യ കാല ക്ലാസുകൾ നടന്നിരുന്നത്. എഴുപതുകളുടെ തുടക്കത്തിൽ അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെയും പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെയും നേതൃത്വത്തിൽ പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു.

ശേഷം 1999-ൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും കെ.വി. മുസ്‌ലിയാരുടെയും നേതൃത്വത്തിൽ കക്കോടൻ മൂസ ഹാജിയുടെ മേൽ നോട്ടത്തിലാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടന്നത്. ജാമിഅ മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പ്രവർത്തനമാണിപ്പോൾ നടന്നത്. 2020 ഡിസംബറിൽ പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിപുലീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിച്ചത് മാനേജിങ് കമ്മിറ്റിയംഗം മുഹമ്മദലി ഹാജി തൃക്കടേരിയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *