
Perinthalmanna Radio
Date: 12-02-2023
പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ വജ്രജൂബിലി സമ്മേളനം ഞായറാഴ്ച സമാപിക്കും. വൈകീട്ട് ആരറയ്ക്കുനടക്കുന്ന സമാപന സനദ് ദാന സമ്മേളനം യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി ഉദ്ഘാടനംചെയ്യും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷതവഹിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിക്കും. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നിർവഹിക്കും. ബഹ്‌റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൾ വാഹിദ് ജാസിം ഖറാത്ത മുഖ്യാതിഥിയാവും.
ജാമിഅ നൂരിയ്യ അറബിയ്യയിൽനിന്ന് പുതുതായി മൗലവി ഫാസിൽ ഫൈസി ബിരുദം നേടി 377 പേർകൂടി കർമപഥത്തിലേക്ക്. ഇതോടെ കഴിഞ്ഞ ആറു പതിറ്റാണ്ടിനകം ജാമിഅയിൽനിന്ന് ഫൈസി ബിരുദം നേടിയവരുടെ എണ്ണം 8246 ആയി. ഞായറാഴ്ച വൈകീട്ട് നടക്കുന്ന വജ്ര ജൂബിലി സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് ഫൈസിമാർ സനദ് ഏറ്റുവാങ്ങും. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
