
Perinthalmanna Radio
Date: 27-12-2022
പട്ടിക്കാട്: റെയിൽവേ ഗേറ്റിലെ ബ്ലോക്കിന് താത്കാലിക പരിഹാരമായി. ഗേറ്റിലെ ട്രാക്കിലെ അറ്റകുറ്റ പണികൾക്ക് വേണ്ടി മൂന്നു ദിവസം അടച്ചിട്ട് പണി കഴിഞ്ഞപ്പോൾ വലിയ കുഴികളുണ്ടാകുകയും ഗതാഗതക്കുരുക്കുണ്ടാകുകയുമായിരുന്നു. റെയിൽവേയുടെ അനുമതിയോടെ നാട്ടുകാർ കുഴികളിൽ ക്വാറിമാലിന്യം നിരത്തിയാണ് പരിഹാരമുണ്ടാക്കിയത്. വാർഡംഗം എൻ.കെ. ബഷീർ, റെയിൽവേയ്സ് ക്ലബ്ബ് പ്രവർത്തകരായ കെ.ടി. മുനീർ, കെ.ടി. ഫാറൂഖ്, പി.എം.എ. ഗഫൂർ, കെ.ടി. മുജീബ്, പാറശ്ശരി അക്ബർ, എം. മുനീർ, പി. യൂനുസ്, എം. മൻസൂർ എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
