Perinthalmanna Radio
Date: 24-05-2023
പയ്യനാട് സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസനത്തില്‍ ഗ്യാലറി ശേഷി വര്‍ധിപ്പിക്കാൻ ശ്രമം. സ്റ്റേഡിയം വികസനത്തിന്റെ പ്രാരംഭ നടപടികളുടെ ആദ്യഘട്ടമെന്നോണം ഉദ്യോഗസ്ഥ സംഘം സ്റ്റേഡിയം പരിശോധിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, സ്പോര്‍ട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടര്‍ പ്രേം കൃഷ്ണ, സ്പോര്‍ട്സ് സെക്രട്ടറി, ചീഫ് എൻജിനീയര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
രണ്ടാംഘട്ട വികസനത്തിന് 45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദേശ പ്രകാരമാണ് സംഘമെത്തിയത്. സ്റ്റേഡിയം പരിശോധിച്ച സംഘം വിപുലീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്തു. പ്രധാനമായും ഗാലറിയുടെ ശേഷി കൂട്ടുന്നതാണ് ചര്‍ച്ച ചെയ്തത്. ഗാലറിയിലെ സീറ്റ് 30,000 ആക്കാൻ ശ്രമം നടത്തും. നിലവില്‍ 20,000 ആണ് ശേഷി. ഗാലറിയുടെ ശേഷി കൂട്ടുമെന്ന് കായിക മന്ത്രി സന്തോഷ് ട്രോഫി ഫൈനല്‍ വിജയത്തിന് ശേഷം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ പ്രാരംഭ നടപടികളാണ് തുടങ്ങുന്നത്. പ്രാക്ടീസ് ഗ്രൗണ്ട്, സ്വിമ്മിങ് പൂള്‍, ഇൻഡോര്‍ സ്റ്റേഡിയം തുടങ്ങിയക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ വിലയിരുത്തി. ബാസ്കറ്റ് ബാള്‍ കോര്‍ട്ടിന് സമീപമാണ് പ്രാക്ടീസ് ഗ്രൗണ്ട് സജ്ജമാക്കുന്നത്. ഫെഡറേഷൻ കപ്പ്, സന്തോഷ് ട്രോഫി, ഐ ലീഗ്, സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് വേദിയായ പയ്യനാട്ടേക്ക് കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ എത്തിക്കാനാകും എന്നാണ് പ്രതീക്ഷ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ